Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rishabh Pant

പ​​ന്തി​​നു പ​​ക​​രം കിഷന്‍

മും​​ബൈ: ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​യ്ക്കു​​ള്ള ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​റാ​​യ ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍ ഉ​​ള്‍​പ്പെ​​ട്ടേ​​ക്കു​​മെ​​ന്നു സൂ​​ച​​ന.

റി​​സ​​ര്‍​വ് വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​യി ആ​​യി​​രി​​ക്കും ഇ​​ഷാ​​ന്‍ കി​​ഷ​​നെ ഉ​​ള്‍​പ്പെ​​ടു​​ത്തു​​ക. ഇ​​തോ​​ടെ ഋ​​ഷ​​ഭ് പ​​ന്ത് ടീ​​മി​​നു പു​​റ​​ത്താ​​കും. കെ.​​എ​​ല്‍. രാ​​ഹു​​ലാ​​ണ് ഒ​​ന്നാം ന​​മ്പ​​ര്‍ വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​ര്‍. വി​​ജ​​യ് ഹ​​സാ​​രെ​​യി​​ല്‍ ഇ​​ഷാ​​ന്‍ മി​​ക​​ച്ച ബാ​​റ്റിം​​ഗാ​​യി​​രു​​ന്നു കാ​​ഴ്ച​​വ​​ച്ച​​ത്.

ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ടീ​​മി​​ല്‍ ഇ​​ടം​​ല​​ഭി​​ക്കാ​​തി​​രു​​ന്ന ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ല്‍​ത്ത​​ന്നെ​​യാ​​ണ് ഇ​​ന്ത്യ ഇ​​റ​​ങ്ങു​​ക. രോ​​ഹി​​ത് ശ​​ര്‍​മ, വി​​രാ​​ട് കോ​​ഹ്‌​ലി ​എ​​ന്നി​​വ​​രും ടീ​​മി​​ലു​​ണ്ടാ​​കും. ഇ​​ന്ത്യ x ന്യൂ​​സി​​ല​​ന്‍​ഡ് മൂ​​ന്നു മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര ഈ ​​മാ​​സം 11നാ​​ണ് ആ​​രം​​ഭി​​ക്കു​​ക.

Sports

ഋ​ഷ​ഭ് പ​ന്ത്; ഈ ​നേ​ട്ട​ത്തി​ലെ​ത്തു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ വി​ക്ക​റ്റ് കീ​പ്പ​ർ..!

ലീ​ഡ്സ്: ഇം​ഗ്ല​ണ്ടി​നെ​തി​രേ ഏ​റ്റ​വും കൂ​ടു​ത​ല്‍ ടെ​സ്റ്റ് സെ​ഞ്ചു​റി നേ​ടു​ന്ന വി​ക്ക​റ്റ് കീ​പ്പ​ര്‍ എ​ന്ന റി​ക്കാ​ര്‍​ഡ് ഋ​ഷ​ഭ് പ​ന്ത് സ്വ​ന്ത​മാ​ക്കി. ഇം​ഗ്ല​ണ്ടി​നെ​തി​രേ പ​ന്തി​ന്‍റെ നാ​ലാം സെ​ഞ്ചു​റി​യാ​ണ് ലീ​ഡ്സ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ പി​റ​ന്ന​ത്. 178 പ​ന്തി​ല്‍ 12 ഫോ​റും ആ​റ് സി​ക്‌​സും അ​ട​ക്കം 134 റ​ണ്‍​സ് നേ​ടി​യാ​ണ് പ​ന്ത് പു​റ​ത്താ​യ​ത്. ജോ​ഷ് ടോ​ങി​ന്‍റെ പ​ന്തി​ല്‍ വി​ക്ക​റ്റി​നു മു​ന്നി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.
ഇം​ഗ്ല​ണ്ടി​നെ​തി​രേ ഏ​റ്റ​വും കൂ​ടു​ത​ൽ സെ​ഞ്ചു​റി​യു​ള്ള വി​ക്ക​റ്റ് കീ​പ്പ​ർ എ​ന്ന​തി​ൽ, ഓ​സീ​സ് സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ ആ​ദം ഗി​ല്‍​ക്രി​സ്റ്റ്, ഇ​യാ​ന്‍ ഹീ​ലി, ബ്രാ​ഡ് ഹാ​ഡി​ന്‍, ന്യൂ​സി​ല​ന്‍​ഡി​ന്‍റെ ടോം ​ബ്ല​ണ്ടെ​ല്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം (മൂ​ന്നു സെ​ഞ്ചു​റി) റി​ക്കാ​ര്‍​ഡ് പ​ങ്കി​ടു​ക​യാ​യി​രു​ന്നു പ​ന്ത്.
ഇം​ഗ്ല​ണ്ടി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന (മൂ​ന്ന്) വി​ക്ക​റ്റ് കീ​പ്പ​ര്‍ എ​ന്ന നേ​ട്ട​വും പ​ന്തി​നു സ്വ​ന്തം. ഇം​ഗ്ല​ണ്ടി​ല്‍ മ​റ്റൊ​രു വി​ക്ക​റ്റ് കീ​പ്പ​റി​നും ഒ​ന്നി​ല​ധി​കം സെ​ഞ്ചു​റി നേ​ടാ​ന്‍ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല.

ഇ​ന്ത്യ​ക്കാ​യി ഏ​ഴ് സെ​ഞ്ചു​റി​യു​ള്ള ആ​ദ്യ വി​ക്ക​റ്റ് കീ​പ്പ​ർ

ഇ​ന്ത്യ​ക്കാ​യി ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന വി​ക്ക​റ്റ് കീ​പ്പ​ര്‍ എ​ന്ന റി​ക്കാ​ര്‍​ഡ് ഇ​നി ഋ​ഷ​ഭ് പ​ന്തി​നു സ്വ​ന്തം. ലീ​ഡ്‌​സി​ല്‍ പ​ന്ത് നേ​ടി​യ​ത് ടെ​സ്റ്റി​ലെ ഏ​ഴാം സെ​ഞ്ചു​റി. 44-ാം ടെ​സ്റ്റ് ക​ളി​ക്കു​ന്ന പ​ന്ത്, 76-ാം ഇ​ന്നിം​ഗ്‌​സി​ലാ​ണ് ഏ​ഴാം സെ​ഞ്ചു​റി കു​റി​ച്ച​ത്. 90 ടെ​സ്റ്റി​ല്‍​നി​ന്നാ​യി 144 ഇ​ന്നിം​ഗ്‌​സി​ല്‍ ആ​റ് സെ​ഞ്ചു​റി നേ​ടി​യ എം.​എ​സ്. ധോ​ണി, 39 ടെ​സ്റ്റി​ലെ 54 ഇ​ന്നിം​ഗ്‌​സി​ല്‍​നി​ന്ന് മൂ​ന്നു സെ​ഞ്ചു​റി നേ​ടി​യ വൃ​ദ്ധി​മാ​ന്‍ സാ​ഹ എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ല്‍ പ​ന്തി​നു പി​ന്നി​ലു​ള്ള​ത്.

ഇ​ന്ത്യ​യു​ടെ മു​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ എം.​എ​സ്. ധോ​ണി​യു​ടെ മൂ​ന്നു റി​ക്കാ​ര്‍​ഡ് ഋ​ഷ​ഭ് പ​ന്ത് ഇ​ന്ന​ല​ത്തെ ഇ​ന്നിം​ഗ്‌​സി​നി​ടെ ത​ക​ര്‍​ത്തു. സേ​ന (സൗ​ത്ത് ആ​ഫ്രി​ക്ക, ഇം​ഗ്ല​ണ്ട്, ന്യൂ​സി​ല​ന്‍​ഡ്, ഓ​സ്‌​ട്രേ​ലി​യ) രാ​ജ്യ​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ടെ​സ്റ്റ് റ​ണ്‍​സു​ള്ള ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍, ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ ടെ​സ്റ്റ് സെ​ഞ്ചു​റി നേ​ടി​യ വി​ക്ക​റ്റ് കീ​പ്പ​ര്‍, ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​ക്‌​സ് നേ​ടി​യ വി​ക്ക​റ്റ് കീ​പ്പ​ര്‍ എ​ന്നീ റി​ക്കാ​ര്‍​ഡു​ക​ളാ​ണ് ഒ​റ്റ​ദി​വ​സം​കൊ​ണ്ട് ധോ​ണി​യി​ല്‍​നി​ന്നു റാ​ഞ്ചി​യ​ത്. 78 സി​ക്‌​സാ​യി​രു​ന്നു ധോ​ണി​യു​ടെ റി​ക്കാ​ര്‍​ഡ്. ടെ​സ്റ്റി​ല്‍ ആ​റ് സെ​ഞ്ചു​റി​യും സേ​ന രാ​ജ്യ​ങ്ങ​ളി​ല്‍ 1731 റ​ണ്‍​സു​മാ​യി​രു​ന്നു ധോ​ണി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തെ​ല്ലാം പ​ന്ത് പ​ഴ​ങ്ക​ഥ​യാ​ക്കി.

 

Sports

വ​ൺ, ടു, ​ത്രീ; ധോ​ണി​യു​ടെ മൂ​ന്നു റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ത്ത് ഋ​ഷ​ഭ് പ​ന്തി​ന്‍റെ മി​ന്ന​ൽ സെ​ഞ്ചു​റി

ലീ​ഡ്‌​സ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​യു​ടെ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ ഋ​ഷ​ഭ് പ​ന്തി​ന്‍റെ ഫ​ന്‍റാ​സ്റ്റി​ക് ബാ​റ്റിം​ഗ്. യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍ (101), ശു​ഭ്മാ​ന്‍ ഗി​ല്‍ (147) എ​ന്നി​വ​ര്‍​ക്കു പി​ന്നാ​ലെ ഋ​ഷ​ഭ് പ​ന്തും (134) സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി.
ഇ​ന്ത്യ​ക്കു​വേ​ണ്ടി ഋ​ഷ​ഭ് പ​ന്ത് ത​ക​ര്‍​പ്പ​ന്‍ ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു. നേ​രി​ട്ട 146-ാം പ​ന്തി​ല്‍ ഋ​ഷ​ഭ് പ​ന്ത് സെ​ഞ്ചു​റി​യി​ല്‍. ടെ​സ്റ്റ് ക​രി​യ​റി​ല്‍ പ​ന്തി​ന്‍റെ ഏ​ഴാം സെ​ഞ്ചു​റി. 178 പ​ന്തി​ല്‍ 12 ഫോ​റും ആ​റ് സി​ക്‌​സും അ​ട​ക്കം 134 റ​ണ്‍​സ് നേ​ടി​യാ​ണ് പ​ന്ത് പു​റ​ത്താ​യ​ത്. ജോ​ഷ് ടോ​ങി​ന്‍റെ പ​ന്തി​ല്‍ വി​ക്ക​റ്റി​നു മു​ന്നി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.
ഇ​ന്ത്യ​യു​ടെ മു​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ എം.​എ​സ്. ധോ​ണി​യു​ടെ മൂ​ന്നു റി​ക്കാ​ര്‍​ഡ് ഋ​ഷ​ഭ് പ​ന്ത് ത​ക​ര്‍​ത്തു. സേ​ന (സൗ​ത്ത് ആ​ഫ്രി​ക്ക, ഇം​ഗ്ല​ണ്ട്, ന്യൂ​സി​ല​ന്‍​ഡ്, ഓ​സ്‌​ട്രേ​ലി​യ) രാ​ജ്യ​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ടെ​സ്റ്റ് റ​ണ്‍​സു​ള്ള ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍, ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ ടെ​സ്റ്റ് സെ​ഞ്ചു​റി നേ​ടി​യ വി​ക്ക​റ്റ് കീ​പ്പ​ര്‍, ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​ക്‌​സ് നേ​ടി​യ വി​ക്ക​റ്റ് കീ​പ്പ​ര്‍ എ​ന്നീ റി​ക്കാ​ര്‍​ഡു​ക​ളാ​ണ് ഒ​റ്റ​ദി​വ​സം​കൊ​ണ്ട് ധോ​ണി​യി​ല്‍​നി​ന്നു റാ​ഞ്ചി​യ​ത്. 78 സി​ക്‌​സാ​യി​രു​ന്നു ധോ​ണി​യു​ടെ റി​ക്കാ​ര്‍​ഡ്. ടെ​സ്റ്റി​ല്‍ ആ​റ് സെ​ഞ്ചു​റി​യും സേ​ന രാ​ജ്യ​ങ്ങ​ളി​ല്‍ 1731 റ​ണ്‍​സു​മാ​യി​രു​ന്നു ധോ​ണി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തെ​ല്ലാം പ​ന്ത് പ​ഴ​ങ്ക​ഥ​യാ​ക്കി.
ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ അ​തി​വേ​ഗ​ത്തി​ല്‍ 3000 റ​ണ്‍​സ് തി​ക​യ്ക്കു​ന്ന ഏ​ഷ്യ​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍​മാ​രി​ല്‍ ഒ​ന്നാം സ്ഥാ​ന​വും പ​ന്തി​നു സ്വ​ന്തം.

ഗി​ല്‍-​പ​ന്ത് 209 റ​ൺ​സ് കൂ​ട്ടു​കെ​ട്ട്

52.3 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 221 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ് ശു​ഭ്മാ​ന്‍ ഗി​ല്ലും ഋ​ഷ​ഭ് പ​ന്തും ക്രീ​സി​ല്‍ ഒ​ന്നി​ച്ച​ത്. തു​ട​ര്‍​ന്ന് ആ​ദ്യ​ദി​ന​ത്തി​ല്‍ 85 ഓ​വ​ര്‍​വ​രെ​യും ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന​ലെ 16.5 ഓ​വ​റും ഗി​ല്‍-​പ​ന്ത് കൂ​ട്ടു​കെ​ട്ട് ക്രീ​സി​ല്‍ തു​ട​ര്‍​ന്നു. 127 റ​ണ്‍​സു​മാ​യി ര​ണ്ടാം​ദി​നം ക്രീ​സി​ലെ​ത്തി​യ ഗി​ല്‍, 20 റ​ണ്‍​സ്‌​കൂ​ടി ചേ​ര്‍​ത്തു. ഷൊ​യ്ബ് ബ​ഷീ​റി​ന്‍റെ പ​ന്തി​ല്‍ കൂ​റ്റ​ന​ടി​ക്കു ശ്ര​മി​ച്ച ശു​ഭ്മാ​ന്‍ ഗി​ല്ലി​നെ, ഡീ​പ് ബാ​ക്ക് വേ​ഡ് സ്‌​ക്വ​യ​ര്‍ ലെ​ഗി​ല്‍ ജോ​ഷ് ടോ​ങ് കൈ​പ്പി​ടി​യി​ല്‍ ഒ​തു​ക്കി. 227 പ​ന്തി​ല്‍ ഒ​രു സി​ക്‌​സും 19 ഫോ​റും അ​ട​ക്കം 147 റ​ണ്‍​സു​മാ​യി ഗി​ല്‍ പു​റ​ത്ത്. 301 പ​ന്ത് നീ​ണ്ട, 209 റ​ണ്‍​സി​ന്‍റെ ഗി​ല്‍-​പ​ന്ത് നാ​ലാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടും അ​തോ​ടെ അ​വ​സാ​നി​ച്ചു.
ഗി​ല്‍ പു​റ​ത്താ​യ​തോ​ടെ ആ​റാം ന​മ്പ​റാ​യി ക​രു​ണ്‍ നാ​യ​ര്‍ ക്രീ​സി​ല്‍. 3006 ദി​ന​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഇ​ന്ത്യ​യു​ടെ ടെ​സ്റ്റ് പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഉ​ള്‍​പ്പെ​ട്ട ക​രു​ണ്‍ നാ​യ​റി​ന് (0) അ​ക്കൗ​ണ്ട് തു​റ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. നേ​രി​ട്ട നാ​ലാം പ​ന്തി​ല്‍ ബെ​ന്‍ സ്റ്റോ​ക്‌​സി​നു വി​ക്ക​റ്റ് ന​ല്‍​കി ക​രു​ണ്‍ മ​ട​ങ്ങി. അ​ര​ങ്ങേ​റ്റ​ക്കാ​ര​നാ​യ സാ​യ് സു​ദ​ര്‍​ശ​നെ​യും നാ​ലാം പ​ന്തി​ല്‍ ബെ​ന്‍ സ്റ്റോ​ക്‌​സ് പൂ​ജ്യ​ത്തി​നു പു​റ​ത്താ​ക്കി​യി​രു​ന്നു. അ​ര​ങ്ങേ​റ്റ​ക്കാ​ര​നും തി​രി​ച്ചു​വ​ര​വു​കാ​ര​നും നി​രാ​ശ​പ്പെ​ടു​ത്തി​യെ​ന്നു ചു​രു​ക്കം.

41 റ​ൺ​സി​നി​ടെ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ടു

സ്‌​കോ​ര്‍ ബോ​ര്‍​ഡി​ല്‍ 453 റ​ണ്‍​സു​ള്ള​പ്പോ​ള്‍ ഋ​ഷ​ഭ് പ​ന്തും 454 റ​ണ്‍​സു​ള്ള​പ്പോ​ള്‍ ഷാ​ര്‍​ദു​ള്‍ ഠാ​ക്കൂ​റും (1) പു​റ​ത്ത്. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ ആ​ദ്യം മ​ട​ങ്ങി​യ​ത് ജ​സ്പ്രീ​ത് ബും​റ (0). പി​ന്നാ​ലെ ര​വീ​ന്ദ്ര ജ​ഡേ​ജ​യും (11) പ്ര​സി​ദ്ധ് കൃ​ഷ്ണ​യും (1) പു​റ​ത്ത്. അ​തോ​ടെ 113 ഓ​വ​റി​ല്‍ 471 റ​ണ്‍​സി​ന് ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് അ​വ​സാ​നി​ച്ചു. മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 430 എ​ന്ന നി​ല​യി​ല്‍​നി​ന്നാ​ണ് 471ന് ​ഇ​ന്ത്യ പു​റ​ത്താ​യ​ത്. 41 റ​ണ്‍​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ​യു​ടെ അ​വ​സാ​ന ഏ​ഴ് വി​ക്ക​റ്റ് നി​ലം​പൊ​ത്തി. ജ​യ്‌​സ്വാ​ള്‍, ഗി​ല്‍, പ​ന്ത് എ​ന്നി​വ​രെ മാ​റ്റി​നി​ര്‍​ത്തി​യാ​ല്‍ ഇ​ന്ത്യ​ന്‍ ഇ​ന്നിം​ഗ്‌​സി​ല്‍ ര​ണ്ട​ക്കം ക​ണ്ട​ത് കെ.​എ​ല്‍. രാ​ഹു​ല്‍ (42), ര​വീ​ന്ദ്ര ജ​ഡേ​ജ (11) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ്.
ഇം​ഗ്ല​ണ്ടി​നു​വേ​ണ്ടി ക്യാ​പ്റ്റ​ന്‍ ബെ​ന്‍ സ്റ്റോ​ക്‌​സും (4/66) ജോ​ഷ് ടോ​ങും (4/86) നാ​ലു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Latest News

Up